Wednesday 18 June 2014

അന്താരാഷ്ട്ര   ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മലപ്പുറം ഉപജില്ലയിലും  ലഹരി വിരുദ്ധ ദിനാചരണം  സംഘടിപ്പിക്കുന്നു .

ക്വിസ് ,പ്രസംഗം ,ചിത്രരചന എന്നിവയില്‍  സ്കൂൾ , ഉപജില്ല, ജില്ല  തല മത്സരങ്ങൾ ഉണ്ടായിരിക്കും .

ഹൈസ്കൂൾ, ഹയ്യർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം .

സ്കൂൾ തല മത്സരങ്ങൾ , സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ തന്നെ ജൂണ്‍ 20 ന് നടത്തേണ്ടതാണ് .

ഉപജില്ല തല മത്സരത്തിൽ പ്രസംഗം,ചിത്രരചന എന്നിവയ്ക്ക് യോഗ്യമായ വിഷയം പരിപാടിയുടെ അന്ന് (ജൂണ്‍ 23 ന് 10 മണി ) നല്കുന്നതായിരിക്കും .ക്വിസ് പ്രോഗാമിനുള്ള ചോദ്യങ്ങൾ എക്സൈസ് വകുപ്പ് നല്കുന്നതാണ്.ഉപജില്ല തല മത്സരങ്ങൾ മലപ്പുറം  MSP  ഹൈസ്കൂളിലെ ഹയ്യർസെക്കണ്ടറി  വിഭാഗത്തിൽ വെച്ച് ജൂണ്‍ 23 ന് 10 മണിക്ക് നടക്കുന്നതാണ്.

സ്കൂൾ തലത്തിൽ  ഹൈസ്കൂൾ, ഹയ്യർ സെക്കന്ററി സംയുക്തമത്സരത്തിൽ ഓരോ ഇനത്തിലും   വിജയിച്ച ഒരാളെ വീതം ഉപജില്ല മത്സരത്തിൽ പങ്കെടുപ്പിക്കാം . ചിത്ര രചനക്കാവശ്യമായ സാമഗ്രികൾ കൊണ്ടുവരേണ്ടതാണ് .

ജില്ലാ തല മത്സരം   ജൂണ്‍ 26  ന്  മഞ്ചേരി HMYHSS ൽ  10 മണിക്ക് നടക്കുന്നതായിരിക്കും .

No comments:

Post a Comment